അടയ്ക്കാത്തോട്: അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വായന പക്ഷാചരണ സമാപനവും ബഷീർ അനുസ്മരണവും നടന്നു. ജൂൺ 19ന് ആരംഭിച്ച വായന പക്ഷാചരണത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. മാധ്യമപ്രവർത്തക ശുഭ ജോസഫ് വലിയവീട്ടിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ബഷീർ അനുസ്മരണ സന്ദേശം നൽകുകയും ചെയ്തു. മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ജോസ് ജോസഫ്, ഷിൻസി തോമസ് തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ്, ജസീന്ത കെ വി തുടങ്ങിയവർ നേതൃത്വം നൽകി.
%20(1).jpg)
0 Comments