എറണാകുളം: താരസംഘടനയായ അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തി കോടതി. എറണാകുളം മുൻസിഫ് കോടതിയുടേതാണ് താൽക്കാലിക വിലക്ക്. ശ്വേതാ മേനോൻ സമർപ്പിച്ച ഹരജിയിലാണ് കോടതിനടപടി. ശ്വേത നേതൃത്വത്തിലുള്ള പഴയ കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്നും കോടതി ഉത്തരവിട്ടു.
അമ്മയിൽ നിന്നുള്ള രാജി പ്രഖ്യാപനത്തിന് പിന്നാലെ പ്രസിഡന്‍റ് പദവിയിൽ തിരിച്ചെത്താൻ ശ്വേതയും സംഘവും നീക്കം ശക്തമാക്കിയതിന്‍റെ ഭാഗമായാണ് കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നത്. ഇതിന്മേലാണ് നടപടി. കണക്ക് ശരിയാക്കി അവതരിപ്പിക്കാനുള്ള അവസരം വേണമെന്ന് ശ്വേത അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്‍റ് ആയ രമേശ് പിഷാരടിയെ വിളിച്ചിരുന്നെങ്കിലും പിഷാരടി ആവശ്യം നിരസിക്കുകയായിരുന്നു.
അതേസമയം, താരസംഘടനയിൽ തർക്കം രൂക്ഷമായതിന് പിന്നാലെ അമ്മയിലെ ഒരു വിഭാഗം നടിമാർ നാളെ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. രാവിലെ പത്തിന് കൊച്ചിയിലാണ് വാർത്തസമ്മേളനം. അൻസിബ, മാലാ പാർവതി, ഉഷ, ഹസീന തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുക.
0 Comments