ആലപ്പുഴ: അരൂരിൽ സ്വകാര്യ സ്കൂളിൻ്റെ മതിലിടിഞ്ഞ് വീണ് സമീപത്തെ താമസക്കാരായ വയോധിക ദമ്പതികൾക്ക് ഗുരുതര പരിക്ക്. അരൂർ അവർ ലേഡി ഓഫ് മേഴ്സി സ്കൂളിൻറെ 30 മീറ്ററോളം മതിലാണ് ഇടിഞ്ഞുവീണത്. സ്കൂളിൻ്റെ അയൽ വീട്ടിലെ താമസക്കാരായ ഓടിക്കംപറമ്പിൽ ദാസൻ, ഭാര്യ ശോഭ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0 Comments