ജനറേറ്റർ പ്രവർത്തനരഹിതം; കേരള ഹൗസിൽ വൈദ്യുതി പ്രതിസന്ധി

 




ന്യൂഡൽഹി: ഡൽഹിയിലെ കേരളാ ഹൗസിൽ ജനറേറ്റർ തകരാറിലായതോടെ വൈദ്യുതി പ്രതിസന്ധി. തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ഇലക്ട്രിക്കൽ അസിസ്റ്റന്‍റ് എഞ്ജിനീയർക്ക് ഷോക്കേറ്റു. മന്ത്രി കെ.എം ഷാജി അടക്കമുള്ളവർ കേരള ഹൗസിലുണ്ടായിരുന്നു. വൈദ്യുതി പ്രതിസന്ധിക്ക് പിന്നാലെ ക്യാന്‍റീൻ പ്രവർത്തനവും താറുമാറായ നിലയിലാണുള്ളത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് വൈദ്യുതി പൂർണമായും തടസപ്പെട്ടത്.

Post a Comment

0 Comments