സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

 



ദുബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബൈ-കൊച്ചി വിമാനം റദ്ദാക്കി. യാത്രക്കാരെ ദുബൈ വിമാനത്താവളത്തിൽ തിരിച്ചിറക്കുന്നു. സ്പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. നാലുമണിക്കൂറിലേറെ എസിയില്ലാതെ യാത്രക്കാരെ വിമാനത്തിലിരുത്തിയെന്ന് പരാതി. യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് റദ്ദാക്കാൻ തീരുമാനിച്ചത്. ഇന്നലെ വൈകുന്നേരം 3.55 ന് പുറപ്പെടേണ്ട വിമാനമാണിത്.

Post a Comment

0 Comments