'ന്യായമായ ലക്ഷ്യത്തിന് സമാധാനപരമായി പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും പൂർണ ഐക്യദാർഢ്യം'; സിജെപി സമരത്തിന് പിന്തുണയുമായി ടൊവിനോ

 



നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി നടൻ ടൊവിനോ തോമസ്. രാജ്യത്തിന്റെ ഭാവി തലമുറയുടെ ശബ്ദങ്ങൾ അടിച്ചമർത്തുമ്പോൾ അത് ഭാവിയെത്തന്നെയാണ് അടിച്ചമർത്തുന്നതെന്നും ജനാധിപത്യത്തിലുള്ള വിശ്വാസമാണ് തകരുന്നതെന്നുമായിരുന്നു താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

ഈ വിദ്യാർഥികൾ എന്ത് തെറ്റാണ് ചെയ്തത്, അവർ സ്വത്തുക്കൾ നശിപ്പിച്ചോ, അല്ലെങ്കിൽ ആക്രമണം നടത്തിയോ, അവരോട് ഇങ്ങനെ പെരുമാറാൻ എന്താണ് ചെയ്തതെന്നും താരം ചോദിക്കുന്നു. ശരിയും തെറ്റും ആപേക്ഷികമായിരിക്കാം, എന്നാൽ സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ലെന്നും ന്യായമായ ലക്ഷ്യത്തിന് സമാധാനപരമായി പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാൻ എന്റെ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ജാതിമത ഭേദമന്യേയുള്ള ഇത്തരം പ്രവൃത്തികൾ ജാതി-മത വിശ്വാസത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെയാണ് ചോർത്തിക്കളയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല, മറിച്ച് ജനാധിപത്യത്തിന്റെ അടിത്തറയാണ്. എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്, എന്റെ വിശ്വാസം സമാധാനമാണ്, ജയ് ഹിന്ദ് എന്നു പറഞ്ഞായിരുന്നു താരം പോസ്റ്റ് അവസാനിപ്പിച്ചത്.പറയാനുള്ളത് പറയേണ്ട സമയത്ത് പറഞ്ഞെന്നും, വ്യക്തമായ നിലപാടെടുത്തതിൽ നന്ദി തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് പിന്നാലെ താരത്തെ പിന്തുണച്ചു കൊണ്ട് വരുന്നത്.

Post a Comment

0 Comments