പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 


കേളകം:കേളകം ഗ്രാമപഞ്ചായത്ത് ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷൻ ആയുഷ് ഹെൽത്ത് & വെൽനസ് സെൻറർ ഗവൺമെൻറ് ആയുർവേദ  ഡിസ്പെൻസറി  അടയ്ക്കാത്തോട് എന്നിവയുടെ നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കേളകം ക്ഷീരസംഘം ഓഫീസിൽ വച്ച് നടന്ന ക്യാമ്പ് കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉദ്ഘാടനം ചെയ്‌തു. 

മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജു ഇ ആർ ക്യാമ്പിന് നേതൃത്വം നൽകി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിജു ചാക്കോ, സ്ഥിരംസമിതി അധ്യക്ഷ ഷിജി സുരേന്ദ്രൻ, പഞ്ചായത്ത് അംഗം എസ് ടി രാജേന്ദ്രൻ, ബിനു എടാൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രതിരോധ മരുന്നു വിതരണവും ബോധവൽക്കരണ ക്ലാസും നടന്നു.



Post a Comment

0 Comments