കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവം; അധ്യാപകന് സസ്പെൻഷൻ



കണ്ണൂർ: ഇരിക്കൂറിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. പട്ടാനൂർ യുപി സ്‌കൂൾ അധ്യാപകൻ വിപിനെയാണ് സസ്പെൻഡ് ചെയ്ത‌ത്.

സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിൻറെ നടപടി. പട്ടാന്നൂർ യുപി സ്കൂ‌ളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. ഈ മാസം 16 നാണ് സംഭവം. ബോർഡിൽ എഴുതിയത് പകർത്തി എഴുതാ ൯ വൈകിയതിന് അധ്യാപകൻ കൈ കൊണ്ട് കുട്ടിയുടെ മുതുക് ഭാഗത്ത് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.

പുറംവേദനയെ തുടർന്ന് വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. ബുധനാഴ്‌ചയാണ് കുട്ടിയുടെ അ മ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.


Post a Comment

0 Comments