CBSE പത്താം ക്ലാസ് സെക്കന്‍ഡ് ബോര്‍ഡ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; 96.78 ശതമാനം വിജയം

 



തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് സെക്കന്‍ഡ് ബോര്‍ഡ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരില്‍ 96.78 ശതമാനം വിദ്യാര്‍ത്ഥികളും വിജയം കൈവരിച്ചു.

പരീക്ഷാ ഫലം സിബിഎസ്ഇ വെബ്‌സൈറ്റ്, ഡിജിലോക്കര്‍ എന്നിവ വഴി പരിശോധിക്കാം. വിദ്യാര്‍ഥികള്‍ക്ക് അവരുടെ റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ എന്നിവ ഉപയോഗിച്ച് പരീക്ഷാഫലം പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

6,63,777 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. മെയ് 15 മുതല്‍ 21 വരെയായിരുന്നു രണ്ടാം ബോര്‍ഡ് പരീക്ഷ നടന്നത്.

സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ആദ്യ ഘട്ടത്തില്‍ 24,83,479 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 24,71,777 പേര്‍ പരീക്ഷ എഴുതിയിരുന്നു.

Post a Comment

0 Comments