ഉത്സവത്തിനിടെ 22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, സംഭവം മുംബൈയിലെ ഭുലേശ്വറില്‍

 



മുംബൈ :മുംബൈയിലെ ഭുലേശ്വറില്‍ ഗണേശവിഗ്രഹം വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഉത്സവസമിതി പ്രസിഡന്റ് സങ്കേത് നെവ്‌ഷെ, ബ്രിജേഷ് ഹേമന്ത് ജോഷി എന്നിവരാണ് മരിച്ചത്. കുട്ടികളടക്കം അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി 22 അടി ഉയരമുള്ള ഗണപതി പ്രതിമ ഉയര്‍ത്തുന്നതിനിടെയാണ് അപകടം.

ഒരു ക്ഷേത്രത്തില്‍ നിന്ന് അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു ഘോഷയാത്ര. ലക്ഷ്യസ്ഥാനത്ത് എത്താന്‍ 50 മീറ്റര്‍ മാത്രം ബാക്കിനില്‍ക്കെ വിഗ്രഹം മറിഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments