നടൻ ദേവൻ ടിവികെയിലേക്ക്; വിജയിയുമായി ഉടൻ കൂടിക്കാഴ്ച നടത്തും

 



തിരുവനന്തപുരം: ബിജെപിയിൽ നിന്ന് രാജി വെച്ച നടൻ ദേവൻ ടിവികെയിൽ ചേർന്നേക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ പ്രതിനിധികളുമായി ചാലക്കുടിയിലെ വീട്ടിൽ വെച്ച് ദേവൻ കൂടിക്കാഴ്ച നടത്തി. നടി വി.ജി പ്രിയങ്കയാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. ടിവികെ പ്രതിനിധികള്‍ക്കൊപ്പമുള്ള ദേവന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സെപ്റ്റംബർ 10ന് ശേഷം തമിഴ്നാട്ടിൽ വെച്ച് ടി.വി.കെ തലവൻ വിജയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് ദേവൻ വ്യക്തമാക്കിയിരുന്നു. ബിജെപി വിട്ടത് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതുകൊണ്ടാണെന്നും മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖയ്ക്ക് ആ സ്ഥാനം കൊടുത്തത് തന്നെ അറിയിച്ചിരുന്നില്ലെന്നും ടിവികെയുമായി സഹകരിക്കാൻ ആലോചനയുണ്ടെന്നും അദ്ദേഹം മുമ്പ് വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments