നേപ്പാൾ മിന്നൽ പ്രളയം: ബിഹാറിൽ കനത്ത ജാഗ്രത; 5,600 പേരെ ഒഴിപ്പിച്ചു

 



ബിഹാർ: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ബിഹാറും കനത്ത ജാഗ്രതയിൽ. ബീഹാറിലെ അഞ്ച് ജില്ലകളിൽ നിന്നായി 5,600 പേരെ ഇതിനോടകം ഒഴിപ്പിച്ചു. കിഴക്കൻ, പടിഞ്ഞാറൻ ചമ്പാരൻ, സീതാമർഹി എന്നിവിടങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

പട്‌നയിൽ ഗംഗനദിയിലെ ജലനിരപ്പ് ചില സ്ഥലങ്ങളിൽ അപകടനിലയ്ക്ക് മുകളിലാണുള്ളത്. മാറി താമസിക്കുന്നവർക്കായി താൽക്കാലിക ടെന്റ് ഒരുക്കാൻ 2,327 പ്ലാസ്റ്റിക് ഷീറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇവർക്കായി ഏഴ് കമ്മ്യൂണിറ്റി അടുക്കളകളും ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി എട്ട് എൻഡിആർഎഫ് ടീമുകളെയും നദികൾ നിരീക്ഷിക്കാൻ ഓരോ മൂന്ന് കിലോമീറ്ററിലും ഹോം ഗാർഡുകളെയും എഞ്ചിനീയർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഉന്നതതല സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്നും നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് രക്ഷാപ്രവർത്തനങ്ങളും ഒഴിപ്പിക്കലുകളും പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി സാമ്പ്രാട്ട് ചൗധരി വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments