കണിച്ചാർ ഇ.കെ. നായനാർ സ്മാരക ജനകീയ വായനശാലയുടെ നേതൃത്വത്തിൽ ‘ഓളത്തിലൊരോണം’ ഓണാഘോഷം നടത്തി



കണിച്ചാർ: ഇ.കെ. നായനാർ സ്മാരക ജനകീയ വായനശാലയുടെയും വായനശാല വനിതാ വേദിയുടെയും നേതൃത്വത്തിൽ ‘ഓളത്തിലൊരോണം’ എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
കണിച്ചാറിലെ ഇടത്തൊട്ടിയിൽ രാമകൃഷ്ണന്റെ വീട്ടുമുറ്റത്ത് നടന്ന പരിപാടിയിൽ വനിതാ വേദി പ്രസിഡന്റ് ഷൈലജ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
വനിതാ വേദി സെക്രട്ടറി കെ.പി. ഗീത, വായനശാല പ്രസിഡന്റ് വി.വി. ബാലകൃഷ്ണൻ, സെക്രട്ടറി ബി.കെ. ശിവൻ, സനില അനിൽകുമാർ, രജനി പ്രശാന്ത്, ശാലിനി പി.എസ്., രജനി, ജയശ്രീ, അനുപ്രഭ, വനിതാ വേദി വൈസ് പ്രസിഡന്റ് എം.എൻ. ഷൈല എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  
വായനശാല പ്രവർത്തകരായ പി.പി. ജനാർദ്ദനൻ, ചന്ദ്രബാബു വി., സുരേന്ദ്രൻ എം.ആർ., ഇ.ജി. രാമകൃഷ്ണൻ, അനിത സുരേഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments