അണുങ്ങോട് ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു



അണുങ്ങോട്: അണുങ്ങോട് ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ക്ലബ് പ്രസിഡന്റ് ബിനു സെബാസ്റ്റിന്റെ അധ്യക്ഷതയിൽ കേരള വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷീബ തോമസ് സമ്മാനദാനം നിർവഹിച്ചു.
മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡ് നേടിയ സബ് ഇൻസ്‌പെക്ടർ ജി. അനിൽ, കണിച്ചാർ പഞ്ചായത്തിലെ മികച്ച സംയുക്ത കർഷകനുള്ള അവാർഡ് നേടിയ ടോമി പി.കെ., ജില്ലാതല നീന്തൽ മത്സരത്തിൽ രണ്ട് സ്വർണവും ഒരു വെങ്കലവും നേടിയ എൽന മരിയ തോമസ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
എ.ജെ. ജോളി, ഡോ. ഷാജി ആലുങ്കൽ എന്നിവർ സംസാരിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു. തോമസ് എ.സി., മാത്യു എ.സി., ജോസഫ് മാത്യു, സിംപിൾ ജോസഫ്, ഷൈജോ സി.ജെ., വിനോദ് ടി.എൻ., രാജേഷ് സി. നായർ, ബിജു എ.ജെ., ഷിന്റോ സി.ജെ., ജിനിൽ എ.ജെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments