മലപ്പുറം: മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍. സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണ് മഞ്ചേരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പിടിയിലായ മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. നേരത്തെ എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് മഞ്ചേരിയില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രസ്തുത കേസിന്റെ തുടരന്വേഷണത്തിലാണ് വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
മയക്കുമരുന്ന് വില്‍പ്പനയ്ക്കായി വലിയ തോതില്‍ എംഡിഎംഎ എത്തിച്ച് വിതരണം ചെയ്ത സംഘത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.
0 Comments