അമ്പായത്തോട്: സെന്റ് ജോർജ് എൽ പി സ്കൂൾ അമ്പായത്തോട് ഭാരതത്തിന്റെ 80മത് സ്വാതന്ത്ര്യ ദിനം വിപുലമായി ആചരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ സിജോ എടക്കുടിയിൽ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ഭാരതത്തിനു വേണ്ടി സേവനം ചെയ്ത വിരമിച്ച സൈനികരെ ആദരിച്ചു. ഭാരതത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാൻ അനീഷ് മുണ്ട് ചിറക്കലിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
ദേശസ്നേഹം വിളിച്ചോതിക്കൊണ്ട് കുട്ടികൾ വന്ദേമാതരവും ദേശഭക്തിഗാനവും ആലപിച്ചു. ചടങ്ങിൽ യുപി സ്കൂൾ ഹെഡ്മിസ്ട്രസ് സിനി ജോസഫ്, എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ജോസഫ് എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവും വിവരിച്ചു കൊണ്ടുള്ള സ്വാതന്ത്ര്യ ദിന സന്ദേശം വിദ്യാർത്ഥി പ്രതിനിധി ക്രിസ്റ്റോ ബിജു നൽകി. പിടിഎ പ്രതിനിധികൾ, ജനപ്രതിനിധികൾ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
%20(1).jpg)
0 Comments