നീറ്റ് പിജി പരീക്ഷ ഇന്ന്

  




നീറ്റ് പിജി പരീക്ഷ 2026 ഇന്ന് (ആഗസ്റ്റ് 30 ഞായറാഴ്ച) രാജ്യത്തുടനീളം ഒരൊറ്റ ഷിഫ്റ്റായി നടക്കും. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (NBEMS) ആണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെയാണ് പരീക്ഷാ സമയം. (മൂന്നര മണിക്കൂര്‍ / 210 മിനിറ്റ്). രാവിലെ 7 മണിയാണ് റിപ്പോര്‍ട്ടിംഗ് സമയം. 8:30 ന് ശേഷം ആരെയും പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല.

കണ്ണൂര്‍ ജില്ലയില്‍ ഇയോണ്‍ ഡിജിറ്റല്‍ സോണ്‍, ചെറുകുന്ന്, ശ്രീ നാരായണ ഗുരു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, കോറോം, കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, പയ്യന്നൂര്‍, ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗോവിന്ദഗിരി, ചാല, മേരിഗിരി ഇ പാര്‍ക്ക്, പൊടിക്കളം, കൂട്ടുമുഖം, ഗവ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് കണ്ണൂര്‍, മാങ്ങാട്ടുപറമ്പ്, കണ്ണൂര്‍ ഓണ്‍ലൈന്‍ അസെസ്‌മെന്റ് സെന്റര്‍ ചാലാട്, ചിന്‍മയ വിദ്യാലയ, ഗോവിന്ദഗിരി, ചാല, കോളേജ് ഓഫ് എഞ്ചിനീയറിംഗ് തലശ്ശേരി, കുണ്ടൂര്‍മല എന്നിങ്ങനെ 9 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.


പരീക്ഷാ ഹാളില്‍ ആവശ്യമായ രേഖകള്‍:

1. അഡ്മിറ്റ് കാര്‍ഡ്: ഔദ്യോഗിക വെബ്സൈറ്റായ NBEMS പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍ പ്രിന്റൗട്ട്.

2. തിരിച്ചറിയല്‍ രേഖ: ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവയിലൊന്നിന്റെ ഒറിജിനല്‍.

3. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്: എംസിഐ അല്ലെങ്കില്‍ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ സ്ഥിരമായോ താല്‍ക്കാലികമായോ ഉള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.

ഡ്രസ്സ് കോഡ്:

ലളിതവും സുഖപ്രദവുമായ വസ്ത്രങ്ങള്‍ ധരിക്കുക. പകുതി കൈയുള്ള (Half-sleeved) വസ്ത്രങ്ങളാണ് അഭികാമ്യം.

കട്ടിയുള്ള സോളുകളുള്ള ചെരിപ്പുകളോ ഷൂസുകളോ ധരിക്കരുത്. വലിയ ബട്ടണുകളുള്ള വസ്ത്രങ്ങള്‍, ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍, എംബ്രോയ്ഡറി ചെയ്ത വസ്ത്രങ്ങള്‍ എന്നിവ ഒഴിവാക്കുക. കമ്മല്‍, മൂക്കുത്തി, വളകള്‍, മാലകള്‍ തുടങ്ങിയ ആഭരണങ്ങള്‍ പരീക്ഷാ ഹാളില്‍ അനുവദിക്കില്ല.

മൊബൈല്‍ ഫോണുകള്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍, ഇയര്‍ഫോണുകള്‍, മൈക്രോഫോണുകള്‍, പേജറുകള്‍, വാച്ചുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹെല്‍ത്ത് ബാന്‍ഡുകള്‍ (ഫിറ്റ്‌നസ് ബാന്‍ഡുകള്‍), കാല്‍ക്കുലേറ്ററുകള്‍, പേനകള്‍, പെന്‍സിലുകള്‍, ഇറേസറുകള്‍, റൈറ്റിംഗ് പാഡുകള്‍, അച്ചടിച്ചതോ എഴുതിയതോ ആയ പേപ്പറുകള്‍, മറ്റ് സ്റ്റേഷനറി സാധനങ്ങള്‍, വാലറ്റുകള്‍, ഹാന്‍ഡ്ബാഗുകള്‍, ബെല്‍റ്റുകള്‍, തൊപ്പികള്‍, മാസ്‌കുകള്‍, ഗ്ലൗസുകള്‍, ഭക്ഷണസാധനങ്ങള്‍ (പാക്കറ്റ് ഭക്ഷണങ്ങള്‍ ഉള്‍പ്പെടെ), സോഫ്റ്റ് ഡ്രിങ്കുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവയും പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോവരുത്.

പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് സുരക്ഷാ പരിശോധനയുടെ ഭാഗമായുള്ള ഫ്രിസ്‌കിം

ഗ് ഉണ്ടായിരിക്കുന്നതാണ്.

Post a Comment

0 Comments