കെ എസ് കെ ടി യുവിൻ്റെ നേതൃത്വത്തിൽ അമ്പലവയൽ വില്ലേജ്ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു

 



അമ്പലവയൽ: സുരക്ഷയും ക്ഷേമവും ഔദാര്യമല്ല അവകാശമാണ് സാമൂഹ്യ ക്ഷേമപെൻഷൻ വീടുകളിൽ എത്തിക്കുക! സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യു ഡി എഫ് സർക്കാറിനെതിരെ കെ എസ് കെ ടി യു അമ്പലവയൽ വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കെ.മുജീബ് അദ്ധ്യക്ഷത വഹിച്ചു. കെ എസ് കെ ടി യു ജില്ലാ പ്രസിഡണ്ട് കെ.ഷമീർ ഉദ്ഘാടനം ചെയ്തു. അനീഷ്. ബി.നായർ, അനിൽപ്രമോദ്, ഗിരിജമധു, കെ കെ.രാധാകൃഷ്ണൻ ബൈജു. പി എസ്, എന്നിവർ സംസാരിച്ചു .വില്ലേജ് സെക്രട്ടറി കെ.ജാഷിദ് സ്വാഗതവും ആൻ്റോതോമസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments