സിനിമകളില്‍ മോശം രംഗങ്ങളില്‍ അഭിനയിക്കാനും മോശമായ ഡയലോഗുകള്‍ പറയാനും താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി നടന്‍ നിവിന്‍ പോളി. കരിയറിന്റെ തുടക്കത്തിലെടുത്ത തീരുമാനമാണ് അതെന്നും ഒരു അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി.
അത്തരമൊരു കാരണത്താല്‍ കരിയറിന്റെ തുടക്കത്തില്‍ ഒരു ഗാനരംഗത്തില്‍ താന്‍ അഭിനയിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് എല്ലാ ഭാഗത്ത് നിന്നും തനിക്ക് വലിയ സമ്മര്‍ദ്ദമുണ്ടായി. അങ്ങനെ അതിന്റെ ലൈറ്റായ വേര്‍ഷനില്‍ ആ പാട്ട് അവസാനിക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ എടുത്ത അത്തരം തീരുമാനങ്ങളാകാം തന്റെ സിനിമകള്‍ക്ക് റിപ്പീറ്റ് വാല്യൂ ലഭിക്കാനുള്ള പ്രധാന കാരണം എന്നും നിവിന്‍ പറഞ്ഞു.
''ഞാന്‍ അഭിനയിച്ച സിനിമകളില്‍ ചില രംഗങ്ങള്‍ വരുമ്പോള്‍ തന്നെ ഇങ്ങനെ സംസാരിക്കാന്‍ പറ്റില്ലെന്ന് ഞാന്‍ പറയാറുണ്ട്. അനാവശ്യമായ രംഗങ്ങളാണെങ്കിലും ഡയലോഗാണെങ്കിലും നോ പറയും. അത് കുറച്ച് ക്ലീന്‍ ആയി ചെയ്യാമെന്നാണ് ഞാന്‍ പറയാറുള്ളത്. ഒരിക്കല്‍ ഞാന്‍ ചെയ്ത സിനിമയില്‍ ഇതുപോലെ ഒരു പാട്ടിന്റെ സീനുണ്ടായിരുന്നു. അതില്‍ പല രീതിയില്‍ അഭിനയിക്കാന്‍ എന്നെ സംവിധായകന്‍ നിര്‍ബന്ധിച്ചു. ഞാന്‍ ചെയ്യില്ലെന്നും നിങ്ങളെന്നെ സിനിമയില്‍ നിന്നും പുറത്താക്കിയാലും കുഴപ്പമില്ലെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ ഷൂട്ട് ചെയ്യാതെ ഒരുപാട് നേരം ഇരിക്കേണ്ടി വന്നിട്ടുണ്ട്.
കരിയറിന്റെ തുടക്കത്തിലായിരുന്നു അത്. അതിനാല്‍ തന്നെ എല്ലാ ഭാഗത്ത് നിന്നും വലിയ സമ്മര്‍ദമായിരുന്നു. നമ്മള്‍ പുതുമുഖം ആണല്ലോ. സിനിമയില്‍ പല ഭാഗത്തുള്ളവര്‍ വന്ന് നമ്മളോട് കാര്യങ്ങള്‍ പറയുമ്പോള്‍ നമുക്ക് പേടിയാകും. കൂടെയുള്ള ആക്ടേഴ്സ് എല്ലാം നമുക്ക് മുന്നറിയിപ്പ് തരും. പിന്നീട് നമ്മുടെ കടുംപിടിത്തമായിട്ടായിരിക്കും അതിനെ കാണുക. ഞാന്‍ പണമൊന്നുമല്ലല്ലോ ചോദിക്കുന്നത്. ഒരു വള്‍ഗര്‍ സീനില്‍ അഭിനയിക്കാന്‍ പറ്റില്ല എന്നല്ലേ പറയുന്നുള്ളൂ. അത് ചെയ്യില്ല എന്ന് പറയുന്നത് എന്റെ തീരുമാനമാണ്. അങ്ങനെ അതിന്റെ ലൈറ്റായ വേര്‍ഷനില്‍ ആ പാട്ട് അവസാനിക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഞാന്‍ അത്തരം തീരുമാനങ്ങള്‍ എടുത്തതായിരിക്കാം എന്റെ സിനിമകള്‍ക്ക് റിപ്പീറ്റ് വാല്യൂ ലഭിക്കാനുള്ള പ്രധാന കാരണം.'' -അഭിമുഖത്തില്‍ നിവിന്‍ പോളി പറഞ്ഞു.
നിവിന്‍ പോളി നായകനായും മമിത ബൈജു നായികയായുമെത്തിയ ഓണം റിലീസ് ചിത്രം 'ബത്‌ലഹേം കുടുംബ യൂണിറ്റ്' നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ആറുദിനം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടം നേടി. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഡബ്ബ്ഡ് പതിപ്പും തിയറ്ററിലേക്ക് വരികയാണ്. ഇതിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ നാലിന് തമിഴ്, തെലുങ്ക് പതിപ്പുകള്‍ തിയേറ്ററുകളിലെത്തും.

0 Comments