കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന് ഫുജൈറയിലേക്ക് പോകേണ്ട വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയ ശേഷമായിരുന്നു അറിയിപ്പ്.
ഇന്നലെ രാത്രി 9.35ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്നത്തേക്ക് റീഷെഡ്യൂൾ ചെയ്തതായിരുന്നു. ഇത് വിശ്വസിച്ച് 160ഓളം വരുന്ന യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയെങ്കിലും അവസാന നിമിഷം വിമാനം റദ്ദാക്കിയെന്ന സന്ദേശം മൊബൈലിലേക്ക് വരികയായിരുന്നു. സാങ്കേതിക തകരാർ കാരണമാണ് വിമാനം റദ്ദാക്കിയതെന്നാണ് കമ്പനിയുടെ പ്രാഥമിക വിശദീകരണം.
പകരം യാത്രാ സംവിധാനം ഒരുക്കാൻ കമ്പനി തയ്യാറാകാത്തത് മൂലം യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്പൈസ്ജെറ്റ് തുടർച്ചയായി മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കുന്നത് യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്.
%20(1).jpg)
0 Comments