കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോം അങ്കണവാടിക്ക് സമീപം 18 വർഷമായി പ്രവർത്തിച്ചുവരുന്ന ഇന്ദിരാ ജനശ്രീ യൂണിറ്റിന്റെ നവീകരിച്ച കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ഉഷ അശോകന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
യൂണിറ്റ് സെക്രട്ടറി സന്തോഷ് പള്ളിപ്പാടൻ, ഈശ്വര പ്രസാദ്, ജോഷി ജോർജ്, ബീന സന്തോഷ്, ചന്ദ്രിക ചന്ദ്രൻ, ബാലകൃഷ്ണൻ അയോടാൻ, ജോൺ കല്ലുവേലിൽ എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിന്റെ ഭാഗമായി യൂണിറ്റ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പായസവിതരണവും നടത്തി.
0 Comments