സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു




കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 640 രൂപ വര്‍ധിച്ച് 1,20,240 രൂപയായി. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 15,030 രൂപയുമായി. തുടര്‍ച്ചയായ നാലാംദിവസമാണ് വര്‍ധനവ്. ഈ മാസത്തെ ഏറ്റവുമുയര്‍ന്ന നിലയിലാണ് വില.

ഒരു വര്‍ഷത്തിനിടെ സ്വര്‍ണ്ണവിലയില്‍ ഗ്രാമിന് 5715ന്റെയും പവന് 45,720ന്റെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2025 ആഗസ്റ്റ് 24ന് ഗ്രാമിന് 9315 രൂപയും പവന് 74,520 രൂപയുമായിരുന്നു വില. ഇന്ന് ഗ്രാമിന് 15,030യും പവന് 1,20,240യുമാണ്. ഇതോടെ ഏകദേശം 62 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.

ആഭ്യന്തര വിപണിയില്‍ ഇറക്കുമതി തീരുവയും, രൂപയുടെ ദൗര്‍ബല്യവും സ്വര്‍ണ്ണവില ഉയരാന്‍ പ്രധാന കാരണങ്ങളായി. ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കിയാല്‍ ഗ്രാമിന് ഏകദേശം 3000 വരെ വില കുറയാന്‍ സാധ്യതയുണ്ട്.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണവില ശക്തമായി ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഔണ്‍സിന് 3371 ഡോളറില്‍ നിന്ന് 4637 ഡോളറിലെത്തിയതോടെ 1266 ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. ഏകദേശം 37 ശതമാനം വര്‍ധന.

യുദ്ധങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും സ്വര്‍ണ്ണത്തെ സുരക്ഷിത നിക്ഷേപമാക്കി മാറ്റുന്നതും പുതിയ ഖനന സാധ്യതകള്‍ പരിമിതപ്പെടുന്നതും വില ഉയരാന്‍ കാരണമാകുന്നുണ്ട്.

വെള്ളി വിലയിലും സമാനമായ കുതിപ്പാണ് ഉണ്ടായത്. ഗ്രാമിന് 120ല്‍ നിന്ന് 260ലേക്കും അന്താരാഷ്ട്ര വില ഔണ്‍സിന് 39 ഡോളറില്‍ നിന്ന് 69 ഡോളറിലേക്കുമാണ് ഉയര്‍ന്നത്.

Post a Comment

0 Comments