ബംഗളൂരു: കർണാടകയിലെ ഹുൻസൂരിൽ ബാങ്ക് ജീവനക്കാരിയായ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് പൂച്ചക്കാട് കാട്ടാമ്പള്ളി സ്വദേശിനി അനുശ്രീ (25)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹുൻസൂരിൽ എസ്ബിഐ ബാങ്ക് ജീവനക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു. വരുന്ന ഡിസംബറിൽ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കർണാടക പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
%20(1).jpg)
0 Comments