ചരിത്രമെഴുതി ഡിവൈഎഫ്ഐ; ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്



തിരുവനന്തപുരം: ചരിത്രമെഴുതി ഡിവൈഎഫ്ഐ. ചിന്ത ജെറോമിനെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തുന്നത്. എം. വിജിനെ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുത്തു.

92 അംഗ കമ്മിറ്റിയെയാണ് നിലവിൽ വന്നിരിക്കുന്നത്. ആർ. ശ്യാമ, വി. അനൂപ്, മുഹമ്മദ് അഫ്സൽ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ഗ്രീഷ്മ അജയഘോഷ്, രജീഷ് വെള്ളാട്ട് എന്നിവരാണ് ജോ. സെക്രട്ടറിമാർ. ആര്യാ രാജേന്ദ്രൻ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റിലുണ്ട്. സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയായും വൈസ് ചെയർപേഴ്‌സനായും ചിന്ത നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്.

Post a Comment

0 Comments