ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണച്ചതോടെയാണ് ബിജെപി ഭരണസമിതി വീണത്. 19 അംഗ ഭരണസമിതിയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഏഴു വീതം അംഗങ്ങളാണുണ്ടായിരുന്നത്. സിപിഎമ്മിന് അഞ്ച് സീറ്റുമുണ്ടായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎം അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് ബിജെപി ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. നേരത്തെ നറുക്കെടുപ്പിലൂടെയായിരുന്നു ഇവിടെ ബിജെപി അധികാരത്തിലെത്തിയത്.

0 Comments