കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

 



കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥി മിച്ചി മർപ്പു (20) ആണ് മരിച്ചത്.

അരുണാചൽ പ്രദേശ് സ്വദേശിയാണ് മിച്ചി മർപ്പു. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് റൂമിനുള്ളിൽ മിച്ചിന്റെ മൃതദേഹം കണ്ടത്.

സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ കോതമംഗലം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments