തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരന്‍. ഇടതുപക്ഷ മുന്നണിയെ നയിക്കേണ്ട പ്രമുഖ കക്ഷി എന്ന നിലയില്‍ സിപിഎം കുറച്ചുകൂടി വിട്ടുവീഴ്ചയ്ക്കും പക്വമായ സമീപനത്തിനും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവായി പിണറായി വിജയനെ അംഗീകരിച്ചത് സിപിഐയും ചേര്‍ന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് കണക്കുകള്‍ നോക്കിയല്ല ഇടതുപക്ഷം തീരുമാനങ്ങള്‍ എടുക്കേണ്ടത്. ഘടകകക്ഷിയായ സിപിഐയോട് ഇത്തരമൊരു നിലപാടാണോ സ്വീകരിക്കേണ്ടതെന്ന് പിണറായി വിജയന്‍ ചിന്തിക്കണമെന്നും സി. ദിവാകരന്‍ പറഞ്ഞു.
ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ഇടതുപക്ഷ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രധാന രാഷ്ട്രീയ ദൗത്യം സിപിഎമ്മിനാണ്. അതിനാല്‍ ചര്‍ച്ചകള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും അവര്‍ തയ്യാറാകണം. അദ്ദേഹത്തെ എതിര്‍ക്കുന്നത് കൊണ്ട് സിപിഐക്ക് പ്രത്യേകിച്ച് ഒരു ലാഭവുമില്ല. പിണറായി വിജയന്‍ ഇടതുപക്ഷത്തിന്റെ നേതാവ് തന്നെയാണെന്നും സി.ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.
അടിയന്തരാവസ്ഥക്കാലത്ത് സിപിഐ സ്വീകരിച്ച നിലപാട് തെറ്റായിരുന്നുവെന്ന് പാര്‍ട്ടി പരസ്യമായി സമ്മതിച്ചതും നിലപാട് തിരുത്തിയതുമാണ്. ഇപ്പോള്‍ അതിനെക്കുറിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതില്‍ പ്രസക്തിയില്ല. വിഷയത്തില്‍ ഇരു പാര്‍ട്ടികളുടെയും ദേശീയ നേതൃത്വങ്ങള്‍ ആലോചിച്ചു കൈക്കൊള്ളുന്ന തീരുമാനം നടപ്പിലാക്കുമെന്നും സി.ദിവാകരന്‍ വ്യക്തമാക്കി.
%20(1).jpg)
0 Comments