എസ്പിസി കേഡറ്റുകൾക്ക് ‘തൂഫാൻ കെയർ’ പരിശീലനം നൽകി




കണ്ണൂർ: ലഹരി വിരുദ്ധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനും എസ്പിസി കേഡറ്റുകളെ പരിശീലകരായി മാറ്റുന്നതിനുമായി കണ്ണൂർ റൂറൽ ജില്ലാ എസ്പിസി ഓഫീസിന്റെ നേതൃത്വത്തിൽ ‘തൂഫാൻ കെയർ’ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഐഎംഎയുടെ നേതൃത്വത്തിൽ മാങ്ങാട്ടുപറമ്പ കെഎപി ബറ്റാലിയൻ സ്മാർട്ട് ക്ലാസ് റൂമിൽ നടന്ന പരിപാടി റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയൽ ഐപിഎസ് ഉദ്ഘാടനം ചെയ്തു. ഐഎംഎ തൂഫാൻ കെയർ നോഡൽ ഓഫീസർ ഡോ. മുകുന്ദൻ കെ.വി. അധ്യക്ഷത വഹിച്ചു.
നീലേശ്വരം താലൂക്ക് ആശുപത്രി പീഡിയാട്രി വിഭാഗം മേധാവി ഡോ. രഞ്ജിത് കുമാർ ടി.പി. ക്ലാസെടുത്തു. തളിപ്പറമ്പ് ഡിവൈഎസ്പി സുമേഷ് ടി.പി., എസ്പിസി എഡിഎൻഒ പ്രസാദ് കെ., പ്രൊജക്ട് അസിസ്റ്റന്റ് ജാബിർ കെ.പി. എന്നിവർ സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകൾ അവതരിപ്പിച്ച ലഹരി വിരുദ്ധ നാടകം ‘ചൂട്ട്’ അരങ്ങേറി.

Post a Comment

0 Comments