നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: കോച്ചിങ് സെന്ററുകൾക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര സർക്കാർ




 പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. കോച്ചിങ് സെന്ററുകൾക്ക് നിർബന്ധിത രജിസ്ട്രേഷൻ, ഭീമമായ ഫീസ് ഈടാക്കുന്നതിന് വിലക്ക്, സിസിടിവി നിരീക്ഷണം എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന പുതിയ നിയമത്തിന്റെ കരട് ബിൽ സർക്കാർ പുറത്തിറക്കി. നീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായ കൂടുതൽ പ്രതികളും മഹാരാഷ്ട്രയിൽ നിന്നായതോടെയാണ് സർക്കാർ നടപടി കർശനമാക്കിയിരിക്കുന്നത്.

പുതിയ കരട് ബിൽ പ്രകാരം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ കോച്ചിങ് സെന്ററുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കും. ലാതൂർ, പൂനെ തുടങ്ങിയ നഗരങ്ങളിൽ യാതൊരു രജിസ്ട്രേഷനും ഇല്ലാതെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. വിദ്യാർഥികളെ ആകർഷിക്കുന്നതിനായി തെറ്റായ പരസ്യങ്ങൾ നൽകുന്നതിനും പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇത്തരം പരിശീലന കേന്ദ്രങ്ങളിൽ ചേർക്കുന്നതിനും കർശന വിലക്കുണ്ട്.

Post a Comment

0 Comments