തൃശൂര്‍: ചെണ്ടത്താളത്തിനൊപ്പം അരമണി കിലുക്കി ചുവടുവച്ച് തൃശൂര്‍ സ്വരാജ് റൗണ്ട് വീണ്ടും പുലികള്‍ കയ്യടക്കി. ഒന്‍പത് ദേശങ്ങളില്‍ നിന്നായി 400ലേറെ പുലികളാണ് പുലിക്കളിക്കായി നഗരവീഥികളില്‍ നിറഞ്ഞത്.
ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പുലികള്‍ നഗരത്തിലിറങ്ങിയത്. മന്ത്രി ഒ.ജെ ജനീഷ് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു. ശങ്കരന്‍കുളങ്ങര ദേശം, ചക്കാംമുക്ക് ദേശം, സീതാറാം മില്‍ ദേശം, കുട്ടന്‍ കുളങ്ങര ദേശം, കാനാട്ടുകര ദേശം, വിയൂര്‍ ദേശം, ഒളരിക്കര ദേശം, അയ്യന്തോള്‍ ദേശം, പാട്ടുരായ്ക്കല്‍ ദേശം എന്നീ സംഘങ്ങളാണ് ഇത്തവണ ചുവടുവയ്ക്കുന്നത്. ഇത്തവണയും പുലിവേഷമിട്ട വനിതകളുടെ സാന്നിധ്യമുണ്ട്.
പുലിക്കളിയോടനുബന്ധിച്ച് ഉച്ചയ്ക്ക് 2 മുതല്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

0 Comments