കൊട്ടിയൂർ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ വീടുകളിൽ എൻ.എസ്.എസ് വാളണ്ടിയർമാർ നേരിട്ടെത്തി ബോധവൽക്കരണം നടത്തും. തുടർച്ചയായ നിരീക്ഷണത്തിലൂടെയും നിർദ്ദേശങ്ങളിലൂടെയും ഗാർഹിക മേഖലയിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കോളേജ് എൻ.എസ്.എസിന്റെ ഈ മാതൃകാപരമായ പദ്ധതിക്ക് വൈദ്യുത മന്ത്രി അഡ്വ. സണ്ണി ജോസഫും സർവ്വകലാശാലാ എൻ എസ് എസ് വിഭാഗവും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ചടങ്ങിൽ കോളേജ് മാനേജർ ഫാ. ജോർജ് പൊട്ടയിൽ, പ്രിൻസിപ്പൽ ഫാ ഡോ. പീറ്റർ വർഗ്ഗീസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ തോമസ് പോൾ തുടങ്ങിയവർ പങ്കെടുത്തു.
%20(1).jpg)
0 Comments