ലോക്‌നാഥ് ബെഹ്റ കൊച്ചി മെട്രോയുടെ എംഡി സ്ഥാനം ഒഴിയുന്നു

 



കൊച്ചി: മുന്‍ സംസ്ഥാന പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്റ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ എംഡി സ്ഥാനം ഒഴിയുന്നു. ഔദ്യോഗിക കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സ്ഥാനം ഒഴിയുന്നത്.

പുതിയ എംഡിയെ തീരുമാനിക്കുന്നത് വരെ കൊച്ചി മെട്രോയുടെ താത്കാലിക ചുമതല എറണാകുളം ജില്ലാ കലക്ടര്‍ക്ക് നല്‍കി. 2021 ആഗസ്റ്റിലാണ് കെഎംആര്‍എല്‍ എംഡിയായി ബെഹ്റ ചുമതലയേറ്റത്. മുമ്പ് രണ്ട് തവണ ബെഹ്റയ്ക്ക് കാലാവധി നീട്ടി നല്‍കിയിരുന്നു.

എന്നാല്‍ ഇത്തവണ കാലാവധി നീട്ടിനല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ ബിജു പ്രഭാകര്‍, ജിജി തോംസണ്‍ തുടങ്ങിയവരുടെ പേരുകള്‍ പുതിയ എംഡി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വിവരം.

ഇന്ത്യയിലെ ആദ്യ വാട്ടര്‍ മെട്രോ ആരംഭിച്ചതും തൃപ്പൂണിത്തുറ വരെയുള്ള മെട്രോ പാത പൂര്‍ത്തിയാക്കിയതും ഇന്‍ഫോപാര്‍ക്കിലേക്കുള്ള രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടിയതും ബെഹ്‌റയുടെ സമയത്താണ്.

Post a Comment

0 Comments