തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി.
മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്ത് തന്നെ ക്രിമിനൽ കേസുകളും ഗുരുതരമായ ആരോപണങ്ങളും നേരിടുന്നവർ എത്തുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ക്രിമിനലുകളും സാമൂഹ്യ വിരുദ്ധരും മാധ്യമ മേഖലയിൽ ഉണ്ടാവരുത്. റിപ്പോർട്ടർ ചാനൽ ഉടമകളുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷണ ഏജൻസികൾ പുറത്തു കൊണ്ടുവരേണ്ടതുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയം മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന് മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു. മത്സരം നടത്താൻ കമ്പനിയെ തെരഞ്ഞെടുക്കുന്നതിൽ സുതാര്യതയുണ്ടായില്ല, കമ്പനിയുടെ പശ്ചാത്തലം പോലും പരിശോധിച്ചില്ല, വി.അബ്ദുറഹിമാൻ സ്പെയിനിൽ പോയതിനടക്കം സർക്കാറിന് പണം നഷ്ടമായെന്നും മന്ത്രി പറഞ്ഞു.

1 Comments
Ivante swathuvivaranghal aadhyam kandethanam
ReplyDelete