ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജി മരിച്ച നിലയില്‍




 കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ആശിഷ് ബാനര്‍ജി മരിച്ച നിലയില്‍. ബീര്‍ഭൂം ജില്ലയിലെ രാംപുര്‍ഹട്ടിലുള്ള പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപതിയിലേക്ക് മാറ്റി. സംഭവസ്ഥലത്തുനിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് എന്ന് സംശയിക്കുന്ന ഒരു കത്ത് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

രാംപുര്‍ഹട്ട് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചുതവണ എംഎല്‍എയായ ആശിഷ് ബാനര്‍ജി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടിരുന്നു.

2001 മുതൽ 2026 വരെ തുടർച്ചയായ 25 വർഷമാണ് ബാനർജി രാംപുർഹട്ടിനെ പ്രതിനിധീകരിച്ചത്. 26ലെ തോൽവിയെ തുടർന്ന് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു.

Post a Comment

0 Comments