ന്യൂഡൽഹി: ദക്ഷിണേന്ത്യക്കാരെ അപമാനിക്കുന്ന പരാമർശം നടത്തിയ ബിജെപി എംപി സുഷ്മിത ദേവിനെതിരെ പാർലമെന്റിൽ ഇടത് എംപിമാരുടെ പ്രതിഷേധം. യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള ബിൽ രാജ്യസഭയിൽ ചർച്ച ചെയ്യുന്നതിനിടെ ജോൺ ബ്രിട്ടാസ് സംസാരിക്കുമ്പോഴാണ് സുഷ്മിത 'ലുങ്കിവാല' പരാമർശം നടത്തിയത്. ബ്രിട്ടാസിന് പിന്നിലുള്ള ഇരിപ്പിടത്തിലെത്തിയ ബിജെപി എംപി പലതവണ 'ലുങ്കിവാല' എന്ന് വിളിച്ചെന്നാണ് ആരോപണം.
തൃണമൂൽ കോൺഗ്രസിൽ നിന്ന് കൂറുമാറി ബിജെപിയിൽ എത്തിയ നേതാവാണ് സുഷ്മിത ദേവ്. രാജ്യസഭയിൽ പ്രതിഷേധം കനത്തതോടെ ബിജെപി എംപിയെ പ്രതിരോധിക്കാൻ കേന്ദ്ര മന്ത്രിമാർ കിരൺ റിജിജു, ജെ.പി നഡ്ഡ തുടങ്ങിയവർ രംഗത്തെത്തി. സുഷ്മിത ദേവിന് വിശദീകരിക്കാൻ അവസരം നൽകണമെന്ന് കേന്ദ്രമന്ത്രിമാർ ആവശ്യപ്പെട്ടെങ്കിൽ രാജ്യസഭാ അധ്യക്ഷൻ അനുവദിച്ചില്ല. ബഹളത്തെ തുടർന്ന് സഭ രണ്ട് മണിവരെ പിരിഞ്ഞു.
%20(1).jpg)
0 Comments