സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന




കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 95 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,195 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 760 രൂപയുടെ ഉയര്‍ച്ചയുണ്ടായി. 1,13,560 രൂപയായാണ് പവന്റെ വില ഉയര്‍ന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഉയര്‍ച്ചയുണ്ടായി. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,660 രൂപയും പവന്‍േറത് 93,280 രൂപയായും ഉയര്‍ന്നു.

രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വിലവര്‍ധനവുണ്ടായി. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.46 ശതമാനമാണ് ഉയര്‍ന്നത്. ഔണ്‍സിന് 4,387.03 ഡോളറായാണ് വില ഉയര്‍ന്നത്. സ്വര്‍ണത്തിനൊപ്പം എണ്ണവിലയും ഉയരുന്നുണ്ട്.

വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയില്‍ വില 0.89 ശതമാനം ഉയര്‍ന്ന് ബാരലിന് 83.94 ഡോളറായി. ബ്രെന്റ് ക്രൂഡോയിലിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. 0.78 ശതമാനം ഉയര്‍ച്ചയാണ് ബ്രെന്റ് ക്രൂഡിനുണ്ടായത്. 89.60 ഡോളറായാണ് വില ഉയര്‍ന്നത്. ചൊവ്വാഴ്ച ക്രൂഡോയില്‍ ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റിയില്‍ 0.3 ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തി. ബോംബെ സൂചിക സെന്‍സെക്‌സ് 244 പോയിന്റ് ഇടിഞ്ഞ് 77,910ലേക്ക് എത്തി.

Post a Comment

0 Comments