തിരുവനന്തപുരത്ത് ഫർണിച്ചർ കടയിൽ വൻ തീപിടുത്തം; ഫയർ ഫോഴ്‌സ് തീയണയ്ക്കാൻ ശ്രമം തുടരുന്നു

 



തിരുവനന്തപുരം; പട്ടം പ്ലാമൂട് ജങ്ഷനിലെ ഫർണിച്ചർ കടയിൽ വൻ തീ പിടുത്തം. ഫർണിച്ചർ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. സമീപത്ത് മറ്റു കെട്ടിടങ്ങളും ഉണ്ട്. ആഗിരക്ഷാ സേനയെത്തി തീയണയ്ക്കാൻ ശ്രമം നടത്തുന്നു.

അടുത്തുള്ള മറ്റ് കടകൾക്കും തീ പടരുന്നത് തടയാൻ അധികൃധർ നിർദേശം നൽകി. 5 യുണിറ്റ് ഫയർഫോഴ്‌സ് എത്തി. പ്രദേശമാകെ പുകയാണ്. സമീപത്തുള്ളവരെ ഒഴിപ്പിച്ചു. തൊട്ടടുത്ത് സ്വകര്യ ഹോട്ടലാണ്. അവിടുത്തെ താമസക്കാരെ മാറ്റി പാർപ്പിച്ചു. നിലവിൽ തീ നിയന്ത്രിക്കാൻ ആയിട്ടുണ്ടെന്നാണ് ഫയർ ഫോഴ്‌സ് അധികൃതർ വ്യക്തമാക്കുന്നത്.

Post a Comment

0 Comments