വയനാട് വീണ്ടും ദുരൂഹമായ തിരോധാനം; കാണാതായ വയോധികയുടെ കൊച്ചുമകനെയും കാണാനില്ല

 



കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും കാണാനില്ല. തങ്കിമരത്തിയുടെ മകള്‍ ശാന്തയുടെ മകന്‍ സുധീഷ് എന്ന മുരളിയെയാണ് (29) കാണാതായത്.

വെള്ളിയാഴ്ച സുധീഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷം ജോലിക്ക് എത്തിയ സുധീഷിനെ കാണാതാവുകയായിരുന്നു.

കഴിഞ്ഞ 30നാണ് തങ്കിമരത്തിയെ കാണാതായത്. ഇവര്‍ക്കുവേണ്ടി ജനകീയ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വനമേഖലയിലും തോട്ടങ്ങളിലും ഉള്‍പ്പെടെയാണ് തിരച്ചില്‍ നടത്തിയത്.

Post a Comment

0 Comments