തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി. വിചാരണ സ്റ്റേ ചെയ്യണമെന്ന ഹർജിയാണ് കോടതി തള്ളിയത്. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ് എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിലപാട്.
അതേസമയം, മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതി റോജി അഗസ്റ്റിൻ കോടതിയിൽ ഹാജരായി. ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും എത്തിയില്ല. മറ്റ് പ്രതികൾ എവിടെ എന്ന് കോടതി ചോദിച്ചു. ആളെ കളിയാക്കുകയാണോ എന്ന് ചോദിച്ച കോടതി റോജിയോട് മാറിനിൽക്കാനും ആവശ്യപ്പെട്ടു.
മാധ്യമങ്ങളോട് കയർത്ത റോജി അഗസ്റ്റിൻ, മാധ്യമങ്ങൾ കള്ളം പറയുന്നുവെന്നും തങ്ങൾക്കെതിരെ ജാമ്യം ഇല്ലാ വാറണ്ട് പുറപ്പെടുവിച്ചു എന്നത് കള്ളമാണെന്നും ഹൈക്കോടതി ഹരജി തള്ളിയാൽ വേറെ കോടതികൾ ഉണ്ടല്ലോയെന്നും ചോദിച്ചു

0 Comments