ആഘാതം മാറാതെ നേപ്പാൾ; വീണ്ടും പ്രളയ സാധ്യത മുന്നറിയിപ്പ്, റസുവ ജില്ലയില്‍ കനത്ത ജാഗ്രത

 



കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയില്‍ വീണ്ടും കനത്ത ജാഗ്രത. ഭോട്ടേ കോശി നദിയില്‍ ജലത്തിന്‍റെ ഒഴുക്ക് കൂടി. പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 734 ആയി. പറ്റ്നയിൽ ഗംഗനദിയിലെ ജലനിരപ്പ് പലയിടങ്ങളിലും അപകടനിലയ്ക്ക് മുകളിലാണ്. ഉത്തർപ്രദേശിൽ മന്ദാകിനി നദി കരകവിഞ്ഞൊഴുകി.

പ്രളയത്തിന്‍റെ ആഘാതത്തില്‍ നിന്നും മുക്തമാകുന്നതിന് മുമ്പാണ് രണ്ടാം പ്രളയ സാധ്യത മുന്നറിയിപ്പ്. റസുവ, നുവാകോട്ട്, ധാഡിംഗ് നദീതീര പ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. താഴ്ന്ന മേഖലയിലുള്ളവരോട് മാറി താമസിക്കാന്‍ ജില്ലാ ഭരണകൂടം അറിയിച്ചു. നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെയാണ് ജാഗ്രത. പ്രളയം നടന്ന അഞ്ചാം ദിവസവും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

Post a Comment

0 Comments