സര്‍ക്കാരിന്‍റെ ഓണം വാരാഘോഷം സമാപനത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കും



തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും. ഉദ്ഘാടന വേദിയിലെ റിഹേഴ്സലിൽ പൂർണമായും പാടി. ലോക്ഭവൻ ഗേറ്റിൽ വെച്ചാണ് ഉദ്ഘാടനം. ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനാണ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നത്. മുഖ്യമന്ത്രി വി.ഡി സതീശനും ചടങ്ങിൽ പങ്കെടുക്കും. പൂർണമായും ആലപിക്കണമെന്ന് വൈസ് പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്ന് പ്രോട്ടോകോൾ വിഭാഗം വ്യക്തമാക്കുന്നു.

Post a Comment

0 Comments