വയനാട് ദുരന്തം രണ്ടാം വാർഷികത്തിൽ സിവിൽ ഡിഫൻസ് സേനാംഗങ്ങൾക്ക് സത് സേവന പത്രം ലഭിച്ചു

 .



വയനാട് ജില്ലയിലെ മുണ്ടക്കൈ ചുരൽമല പ്രദേശത്തുണ്ടായ അതിശക്തമാ യ മഴയിൽ ഉരുൾപൊട്ടൽ ഉണ്ടാവുകയും സ മാനതകളില്ലാത്ത വിധം അധി ഗുരുതരമായ കെടുതികൾ ഉണ്ടാകുകയും നിരവധി ആളു കൾ മരിക്കുകയും ചെയ്‌ത സ്‌ഥലത്ത് രക്ഷാ പ്രവർത്തനവും മറ്റു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്‌ഥാന അഗ്‌നി രക്ഷാ സേന യുമായി തോളോട് തോൾ ചേർന്ന് സുത്യർ ഹമായ സേവനം കാഴ്‌ച വച്ചതിന് തളിപ്പറമ്പ് അഗ്ന‌ി രക്ഷാ നിലയത്തിലെ സിവിൽ ഡി ഫൻസ്, അംഗങ്ങളായ സതീഷ് കുമാർ ഇ പി, സുരേഷ് പി കെ, സബിന്ദ് കെ, ബാലകൃഷ്ണൻ കെ പി (റിട്ടേർഡ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ), സനൂപ് പി, ജിൻസ് തോമസ്, ശ്രീനി എം പി, രാജേഷ് പി, കെ സി പ്രദീപൻ, ജിതേഷ് എം ജി 

കേരള ഫ യർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ നിർദേശപ്രകാരം റീജിണൽ ഫയർ ഓഫീസർ സത് സേവന പത്രം അനുവദിച്ചു. പുഞ്ചിരി വട്ടം ചുരൽമല പ്രദേശത്ത് കോഴിക്കോട് റീജണൽ ഫയർ ഓ ഫീസറുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലിൽ സംഘം നിരവധി മനുഷ്യ ശരീര ഭാഗങ്ങളും തകർന്ന വീടുകൾക്കി ടയിൽ നിന്ന് വളർത്തു മൃഗങ്ങൾ,ഗ്യാസ് സിലിണ്ടറുകളും കണ്ടെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി.

തളിപ്പറമ്പ് ഫയർ സ്റ്റേഷൻ സിവിൽ ഡിഫൻസ് സേനാ അംഗങ്ങൾ വ്യത്യസ്ത മേഖലകളിൽ വിദക്തരായവരും, അവരുടെ പ്രാദേശിക മേഖലകളിൽ ഉണ്ടാകുന്ന അപകടങ്ങളും, ഗ്യാസ് ലീക്ക്, കിണറിലെ രക്ഷാപ്രവർത്തനം, സ്നേക്ക് റെസ്ക്യൂ എന്നിവയും, കോവിഡ് കാലയളവിലും, ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടുത്തം, ജലാശയ അപകടങ്ങളിലും രക്ഷാ തുടങ്ങി പ്രവർത്തനങ്ങളിൽ പങ്കാളികൾ ആവുകയും ,മുൻപും പല അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

Post a Comment

0 Comments