പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട തിങ്കളാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരി നടതുറന്നു ദീപം തെളിക്കും. പതിനെട്ടാംപടിക്ക് താഴെ ആഴിയില്‍ അഗ്നി പകരുന്നതോടെ കാത്തുനില്‍ക്കുന്ന ഭക്തരെ ദര്‍ശനത്തിന് അനുവദിക്കും.
ഉത്രാട ദിനത്തില്‍ പുലര്‍ച്ച അഞ്ചു മണിക്ക് ദര്‍ശനത്തിനായി നടതുറക്കും. തിരുവോണ ദിവസം അയ്യപ്പ ഭക്തര്‍ക്കും ജീവനക്കാര്‍ക്കും തിരുവോണ സദ്യ ഉണ്ടാകും. ഇനിമുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ടാണ് തിരുവോണ ദിനത്തില്‍ സദ്യ നടത്തുന്നത്. ഓണത്തോടനുബന്ധിച്ച പൂജകള്‍ പൂ ര്‍ത്തിയാക്കി 28ന് രാത്രി 10 മണിക്ക് നട അടക്കും.

0 Comments