കൊച്ചിയിലെത്തിയ അദ്ദേഹം കേരള മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. ഡൊണാൾഡ് ട്രംപിന്റെ മകളായ ടിഫാനി ട്രംപിന്റെ ഭർത്താവാണ് മൈക്കിൾ ബൂലോസ്. രാവിലെ 11 മണിക്കായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.
ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറായ സെർജിയോ ഗോറും മൈക്കിൾ ബൂലോസിനൊപ്പം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. സംസ്ഥാന സർക്കാരിനെ പ്രതിനിധാനം ചെയ്ത് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ചർച്ചകളിൽ സന്നിഹിതനായിരുന്നു. കൂടാതെ, സംസ്ഥാന ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കൊച്ചിയിലെ ഔദ്യോഗിക കൂടിക്കാഴ്ചകൾക്കും മറ്റു പരിപാടികൾക്കും ശേഷം മൈക്കിൾ ബൂലോസും അമേരിക്കൻ അംബാസിഡറും ഉൾപ്പെടുന്ന എട്ടംഗ സംഘം വിനോദസഞ്ചാരത്തിനായി ആലപ്പുഴയിലേക്ക് തിരിച്ചു. അവിടെ നെഹ്‌റു ട്രോഫി വള്ളംകളിക്കായി ഒരുങ്ങുന്ന ചുണ്ടൻ വള്ളങ്ങളുടെ പരിശീലന തുഴച്ചിലും കായൽ സൗന്ദര്യവും സംഘം ആസ്വദിക്കും. വൈകുന്നേരത്തോടെ അദ്ദേഹം മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മേയ് മാസത്തിൽ ഭാര്യ ടിഫാനി ട്രംപിനൊപ്പം അദ്ദേഹം ആഗ്രയിലെ താജ്‌മഹലും രാജസ്ഥാനിലെ ജയ്‌സാൽമീറും സന്ദർശിച്ചിരുന്നു.
%20(1).jpg)
0 Comments