ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു. പിണറായി വിജയന്റെ നിലപാടിനെതിരെ സിപിഐ ദേശീയ നേതൃത്വവും രംഗത്തെത്തി. സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്ന സിപിഐ ആവശ്യം ന്യായമെന്ന് ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു.
ഇടതുപക്ഷ പാര്‍ട്ടികള്‍ പരസ്പരം സഹകരിക്കാന്‍ തയ്യാറാകണമെന്നും വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ പറഞ്ഞു. വിഷയം സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും ഇതില്‍ ദേശീയ നേതൃത്വം ഇടപെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0 Comments