തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ കേരള പൊലീസ് മെറ്റയോട് വിവരം തേടി. മെറ്റയ്ക്ക് സൈബർ പൊലീസ് കത്തയച്ചു. പോസ്റ്റുകൾ നീക്കം ചെയ്ത സാഹചര്യം അറിയുന്നതിനാണ് നടപടി. മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ച പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. മാധ്യമങ്ങളുടെ ഓൺലൈൻ പേജുകളിൽ നിന്നാണ് പോസ്റ്റുകൾ മെറ്റ മാറ്റിയത്.
തനിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റുകൾ മെറ്റ നീക്കിയതിൽ തനിക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ വിമർശന സ്വഭാവമുള്ള പോസ്റ്റുകൾ നീക്കംചെയ്യാൻ ആവശ്യപ്പെടാറില്ലെന്ന് പൊലീസും വ്യക്തമാക്കി.
തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജായ 'CMO Kerala' ലഭ്യമാക്കിത്തരണം എന്നകാര്യം മാത്രമാണ് ഇതുവരെ മെറ്റയോട് ആവശ്യപ്പെട്ടത്. റിക്വസ്റ്റ് നൽകിയിട്ട് രണ്ടു മാസമായെന്നും എന്നാൽ മെറ്റ ഇതുവരെ അത് ശരിയാക്കി നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ ഞാൻ പറഞ്ഞിട്ടാണ് മെറ്റ ഇതെല്ലാം റിമൂവ് ചെയ്യുന്നത് എന്നുപറഞ്ഞാൽ വിശ്വസിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

0 Comments