ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാന അപകടത്തിന് പിന്നാലെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങി എയര്‍ ഇന്ത്യ. 5,000ല്‍ അധികം പൈലറ്റുമാരിലാണ് എയര്‍ ഇന്ത്യ കര്‍ശനമായ ലഹരി പരിശോധന നടത്തുന്നത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസിലും നിര്‍ബന്ധിത പരിശോധന തുടങ്ങി. ഫുക്കറ്റ്-ഡല്‍ഹി വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ചതിന് പിന്നാലെയാണ് പരിശോധന കര്‍ശനമാക്കിയത്.
പൈലറ്റുമാരില്‍ പരിശീലന സമയത്തും വിമാന സര്‍വീസിന് ശേഷവും നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ പരിശോധന നടത്തുമെന്ന് വിമാനകമ്പനി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പൈലറ്റുമാര്‍ക്കിടയില്‍ ലഹരി പരിശോധന നിര്‍ബന്ധമാക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്.
ഇതുവരെ ഒരു വര്‍ഷത്തില്‍ 10 ശതമാനം ക്രൂ ജീവനക്കാരില്‍ മാത്രമേ എയര്‍ ഇന്ത്യ ഡ്രഗ് ടെസ്റ്റ് നടത്തിയിരുന്നുള്ളു. എന്നാല്‍ എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവത്തെ തുടര്‍ന്ന് കമ്പനി തീരുമാനം കടുപ്പിക്കുകയായിരുന്നു.
ആഗസ്റ്റ് നാലിന് തായ്ലാന്‍ഡിലെ ഫൂക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം ആക്ഷത്തുവെച്ച് 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. 137 യാത്രക്കാരും 8 ജീവനക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അക2379 (എയര്‍ബസ് അ320ിലീ) വിമാനമാണ് താഴ്ന്ന് പറന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനത്തിന്റെ ക്യാപ്റ്റന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഫലം ഉറപ്പിക്കാനായി നടത്തിയ രണ്ടാമത്തെ പരിശോധനയും പോസിറ്റീവായിരുന്നു. കഞ്ചാവിന് പുറമെ ഇയാള്‍ ഉറക്കഗുളിക കഴിച്ചിരുന്നതായും കണ്ടെത്തി.
അതേസമയം വിമാനം ആകാശച്ചുഴില്‍പ്പെട്ടോ എന്നും വിമാനത്തിന് മറ്റ് സാങ്കേതിക തകരാര്‍ ഉണ്ടോയെന്നും എയര്‍ ബസ് സംഘം പരിശോധിക്കും. വിമാനത്തിന് ട്രിപ്പിള്‍ ഹൈഡ്രോളിക് തകരാര്‍ സംഭവിച്ചതായാണ് പ്രാഥമിക കണ്ടെത്തല്‍. വിമാനം അപ്രതീക്ഷിതമായി താഴ്ന്ന് പറന്നതോടെ 20 യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. പൈലറ്റിന്റെ ലഹരി ഉപയോഗവും ജോലിഭാരവും അപകടത്തിന് കാരണമായിട്ടുണ്ടോ എന്നത് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

0 Comments