ന്യൂഡൽഹി: ഇന്ത്യയിൽ ഉത്സവകാലത്തോടനുബന്ധിച്ച് പഞ്ചസാര വിലയിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. വിലകയറ്റത്തോടൊപ്പം ലഭ്യതക്കുറവ് കൂടി ആയതോടെ സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ് ഉത്സവ സീസണിൽ നേരിടേണ്ടിവരിക.
വിലക്കയറ്റത്തിന് പിന്നാലെ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റുഫോമുകളിലും വിലക്കയറ്റം ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ ഓൺലൈൻ ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളും വലിയ സൂപ്പർമാർക്കറ്റുകളും പഞ്ചസാര വാങ്ങുന്നതിന് അളവ് പരിധി ഏർപ്പെടുത്തിയിരിക്കുകയാണ്.
സെപ്റ്റോ, ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റമാർട്ട് തുടങ്ങിയ പ്രമുഖ ആപ്പുകളെല്ലാം പഞ്ചസാര ഉൽപ്പന്നങ്ങളുടെ വാങ്ങൽ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഒരു ഓർഡറിൽ ഉൾപ്പെടുത്താവുന്ന പാക്കറ്റുകളുടെ എണ്ണത്തിൽ ആണ് പ്രധാനമായും പരിധി വെട്ടിച്ചുരുക്കിയിരിക്കുന്നത്. ഓൺലൈൻ പ്ലാറ്റുഫോമുകൾക്ക് പുറമെ ഓഫ്‌ലൈൻ സ്റ്റോറുകളിലും പഞ്ചസാര വില്പനക്ക് പരിധിയുണ്ട്. ഡി-മാർട്ട്, റിലയൻസ് പോലെയുള്ള വൻകിട റീട്ടെയിൽ സ്റ്റോറുകളും ഇതിൽ ഉൾപ്പെടും.
അതേസമയം, ഉത്സവ സീസണിനോട് അനുബന്ധിച്ച് മധുര പലഹാരങ്ങളും മറ്റ് വിഭവങ്ങളും ഉണ്ടാക്കാൻ സാധാരണക്കാർക്ക് വൻ തിരിച്ചടിയാവും വിലക്കയറ്റം എന്നതിൽ യാതൊരു സംശയവുമില്ല. വൻതോതിൽ പഞ്ചസാര സ്റ്റോക്ക് ചെയ്ത് മധുരപലഹാരങ്ങൾ ഉണ്ടാക്കുന്ന ചെറുകിട വ്യാപാരികളെയും വിലക്കയറ്റം സാരമായി ബാധിക്കും.
0 Comments