കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന


കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,950 രൂപയായാണ് വര്‍ധിച്ചത്. പവന്റെ വിലയില്‍ 1,120 രൂപയുടെ വര്‍ധനവുണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,19,600 രൂപയായാണ് ഉയര്‍ന്നത്.രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ട്രഷറി ദീര്‍ഘകാല സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ബയ് ബാക്ക് വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനവുമാണ് വില ഉയരാനുള്ള പ്രധാന കാരണങ്ങളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കന്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വെള്ളിയാഴ്ച ഏകദേശം 2 ശതമാനം ഉയര്‍ന്ന് 4,661 ഡോളര്‍എന്ന നിലയിലെത്തി. മെയ് മധ്യത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.വെള്ളിയുടെ വിലയും ഏകദേശം 2 ശതമാനം ഉയര്‍ന്ന് 70.08 ഡോളര്‍ ആയി. ജൂണ്‍ മധ്യത്തിനുശേഷം ആദ്യമായാണ് വെള്ളിയുടെ വില 70 ഡോളര്‍ കടക്കുന്നത്.ഈ ആഴ്ച മാത്രം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഏകദേശം 5 ശതമാനം ഉയര്‍ന്നു. ഏറെക്കാലം വലിയ ചലനമില്ലാതെ നിന്ന ശേഷമാണ് ഈ തിരിച്ചുവരവ്.

സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അമേരിക്കന്‍ ഡോളറിന്റെ ദുര്‍ബലതയാണ്.നേരത്തെ ജൂണില്‍ അവസാനിച്ച സാമ്പത്തികപാദത്തില്‍ സ്വര്‍ണവില 30 ശതമാനം ഇടിഞ്ഞിരുന്നു. ഒരു ദശാബ്ദത്തിനിടെ ഒരു സാമ്പത്തികപാദത്തിലുണ്ടായ ഏറ്റവും മോശം പ്രകടനമായിരുന്നു സ്വര്‍ണത്തിന്റേത്‌ 

Post a Comment

0 Comments