വായ്പ പലിശയും ഇഎംഐയും മാറും; പുതിയ നീക്കവുമായി ആര്‍ബിഐ



മുംബൈ: വീട് വാങ്ങാനോ വ്യക്തിഗത ആവശ്യങ്ങള്‍ക്കോ വായ്പയെടുത്തിട്ടുള്ളവര്‍ ശ്രദ്ധിക്കുക. വായ്പകളുടെ പലിശനിരക്ക് നിശ്ചയിക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന പുതിയ കരട് ചട്ടങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ .

നിലവില്‍ പല ഫ്‌ലോട്ടിങ് റേറ്റ് വായ്പകളുടെയും പലിശനിരക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പുനഃക്രമീകരിക്കുന്നത്. എന്നാല്‍ പുതിയ നിര്‍ദേശം അന്തിമമാകുകയാണെങ്കില്‍, ഫ്‌ലോട്ടിങ് റേറ്റ് വായ്പകളിലെ പലിശനിരക്ക് പരമാവധി മൂന്ന് മാസത്തിനുള്ളില്‍ പുനഃക്രമീകരിക്കേണ്ടി വരും. ഇതോടെ ആര്‍ബിഐ പലിശനിരക്കില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഗുണവും ദോഷവും വായ്പയെടുത്തവരിലേക്ക് കൂടുതല്‍ വേഗത്തില്‍ എത്തും.

ഇപ്പോള്‍ ഇത് ഒരു കരട് നിര്‍ദേശം മാത്രമാണ്. സെപ്റ്റംബര്‍ 11 വരെ ആര്‍ബിഐ പൊതുജനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവരില്‍ നിന്നും അഭിപ്രായങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ അന്തിമമാകുകയാണെങ്കില്‍ 2027 ഏപ്രില്‍ 1 മുതല്‍ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും.

പലിശ കുറയുമ്പോള്‍ ആശ്വാസം വേഗത്തില്‍

പുതിയ സംവിധാനത്തിന്റെ പ്രധാന ഗുണം പലിശനിരക്ക് കുറയുന്ന സാഹചര്യത്തിലാണ്.ഉദാഹരണത്തിന്, ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചാല്‍ അതിന്റെ ഗുണം ഫ്‌ലോട്ടിങ് റേറ്റ് വായ്പയെടുത്തവര്‍ക്ക് കൂടുതല്‍ വേഗത്തില്‍ ലഭിക്കാം. നിലവിലുള്ള സംവിധാനത്തില്‍ ചില വായ്പകളുടെ പലിശനിരക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ മാറാറുള്ളൂ. അതിനാല്‍ ആര്‍ബിഐ നിരക്ക് കുറച്ചാലും വായ്പയെടുത്തയാള്‍ക്ക് അതിന്റെ ഗുണം ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകാം.പുതിയ നിര്‍ദേശം നടപ്പായാല്‍ ഈ കാലതാമസം കുറയും. അതിനൊപ്പം പലിശനിരക്ക് കൂട്ടിയാല്‍ അതിന്റെ ഭാരവും വേഗം തന്നെ ജനങ്ങളിലേക്ക് എത്തും.


Post a Comment

0 Comments